തിരുവനന്തപുരം: യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചതിന് അറസ്റ്റിലായ വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. സൈനികരെ യൂട്യൂബ് വിഡിയോയിലൂടെ അധിക്ഷേപിച്ചെന്നാണ് പരാതി.
സംസ്ഥാനത്ത് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്
പരാതി കൈമാറിയിരിക്കുന്നത് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ്. അതിര്‍ത്തിയില്‍ കഴിയുന്നതിനാല്‍ തന്നെ സൈനികര്‍ക്ക് സ്ത്രീകളുടെ സാമിപ്യം ഇല്ലെന്നും ആയതിനാൽ ഇവര്‍ പലതരത്തിലുളള വൈകൃതങ്ങള്‍ക്കും അടിമകളാണെന്നായിരുന്നു വിജയ് പി നായരുടെ പരാമര്‍ശം. ഒരു സൈനിക സംഘടനയാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക