യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയ ട്രംപും എത്രയും വേഗം രോഗമുക്തരാകട്ടെയെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. കഴിഞ്ഞ ദിവസമാണ് ട്രംപിനും ഭാര്യക്കും കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു.
ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനം അറബ്ടെക് ഹോള്‍ഡിങ് പിജെഎസ്സി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ട്രംപിനും ഭാര്യക്കും ആശംസ അറിയിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മെലനിയ ട്രംപും എത്രയും വേഗം രോഗമുക്തരാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇരുവർക്കും ആശംസകൾ നേരുന്നതായും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് തിരിച്ചുവരവ് അടയാളപ്പെടുത്തിക്കഴിഞ്ഞു; യോഗിയുടെ നാള് അവസാനിക്കുന്നു: പ്രശാന്ത് ഭൂഷണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക