കോവിഡ് ബാധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. മാസ്ക് ധരിച്ചാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
രോഗം സ്ഥിരീകരിച്ച് 17 മണിക്കൂറിനുശേഷമാണ് ഇത്. ആരോഗ്യപ്രശ്നങ്ങളില്ലെന്നും മുന്‍കരുതലായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും വൈറ്റ് ഹൗസ് അറിയിച്ചു. നേരിയ പനിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റി വൈറൽ മരുന്നായ റെംഡിസിവർ പ്രസിഡന്റിന് നല്‍കുന്നതായി വൈറ്റ് ഹൗസ് ഡോക്ടര്‍ അറിയിച്ചു.
സുഖമായി ഇരിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തില്‍ അറിയിച്ച പ്രസിഡന്റ്, ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞു. വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിംജോങ് ഉന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക