കൊച്ചി: എറണാകുളം ജില്ലയില്‍ വീട്ടമ്മയെ പീഡിപ്പിച്ച എസ്ഐയെ അറസ്റ്റ് ചെയ്തു. ബാബു മാത്യുവാണ് അറസ്റ്റിലായത്. ഒളിവില്‍ പോയ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. പിന്നീടിയാൾ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. മുളംതുരുത്തി സ്റ്റേഷനില്‍ അഡിഷണല്‍ എസ്ഐ ആയിരിക്കെ ഒരു വര്‍ഷത്തിലേറെയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എസ്ഐ ബാബു മാത്യു(55)നെതിരെയുള്ള പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക