മുഖത്തെ കരുവാളിപ്പ് അകറ്റാനും നിറം വര്‍ധിപ്പിക്കാനും മികച്ചതാണ്. അരിപ്പൊടി ഫേസ്പാക്ക്. അലാന്റോയിൻ, ഫെറൂലിക് ആസിഡ് എന്നിവ സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും. ഇതിനായി അരിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍, അല്പം ഗ്രീന്‍ ടീ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
ഇനി ഇതിന്റെ ഗുണം നോക്കാം
➤പ്രകൃതിദത്തമായ ഒരു സൺസ്ക്രീൻ പോലെ ഈ മിശ്രിതം പ്രവർത്തിക്കും. ചർമ്മത്തിലെ കറുത്ത പാടുകൾ, പ്രായമേറുന്തോറും ചർമ്മത്തിനുണ്ടാകുന്ന ചുളിവുകള്‍ പ്രതിരോധിക്കും
➤മുഖത്തിന് നിറം വര്‍ധിപ്പിക്കും. ആഴ്ചയില്‍ മൂന്ന് ദിവസം ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് മുഖം തിളങ്ങാനും സഹായിക്കും.
➤ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്ന് തവണ ഈ ഫേസ് പാക്ക് ഉപയോഗിക്കുക.
➤മുഖക്കുരു വന്നതിന്റെ പാടുകളെ ഇല്ലാതാക്കാൻ ഈ ഫേസ് പാക്ക് സഹായിക്കുന്നു.
➤ചര്‍മ്മത്തില്‍ ഉണ്ടാവുന്ന വരള്‍ച്ചയെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക