ഈ രാജ്യം മുഴുവനും അവൾക്കൊപ്പമുണ്ടെന്ന് രാഹുൽഗാന്ധി. ഹത്രാസിലെ പെൺകുട്ടിയ്ക്ക് നീതി ലഭിക്കുന്നതിനായി ഏതറ്റം വരെയും പോരാടുമെന്ന് പ്രിയങ്ക ഗാന്ധി. നീതി ലഭിക്കുന്നതിനായി കുടുംബത്തോടൊപ്പമുണ്ടെന്നും ഉണ്ടാകുമെന്നും പെൺകുട്ടിയുടെ കുടുംബത്തിന്റെ ശബ്ദമില്ലാതാക്കാൻ ഒരു ശക്തിക്കുമാകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
‘ഹത്റാസിലെ പീഡിതരായ കുടുംബത്തെ കാണുകയും അവരുടെ വേദന മനസിലാക്കുകയും ചെയ്തു. നീതി ലഭ്യമാക്കും വരെ അവരോടൊപ്പം ഉണ്ടാകും. യുപി സർക്കാർ വിചാരിച്ചാലും ഇനി ഒന്നും അവരുടെ മനസിലുള്ളത് പോലെ നടക്കില്ല. കാരണം തങ്ങളുടെ മകൾക്ക് നീതി നടപ്പിലാക്കാൻ വേണ്ടി ഈ രാജ്യം തന്നെ അവളോടൊപ്പമുണ്ട്’- രാഹുൽ ട്വീറ്റ് ചെയ്തു രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കൊപ്പം അധീർ രഞ്ജൻ ചൗധരി, രൺദീപ് സിംഗ് സുർജെവാല, കെ സി വേണുഗോപാൽ എന്നിവരും ഉത്തർപ്രദേശിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു.
ഹത്റാസ് കേസ് സിബിഐക്ക് വിട്ടു: യുവതിയുടെ കുടുംബത്തിന് സുരക്ഷ നൽകണമെന്ന് പ്രിയങ്ക
നേരത്തെ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള രാഹുലിന്റെയും പ്രിയങ്കയുടെയും യാത്ര പോലീസ് തടഞ്ഞിരുന്നു. അതിർത്തിയിൽ ഇപ്പോഴും പോലീസ് സന്നാഹം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക