ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ കണ്ണൂർ സ്വദേശിയാണ്. കണ്ണൂർ അഴീക്കോട് സ്വദേശി ഷാനിഫ് ആണ് മരിച്ചത്. മരിച്ചവരിൽ രണ്ടാമത്തെയാൾ ബംഗ്ലാദേശ് സ്വദേശിയാണ്. പുലര്‍ച്ചെ സലാലക്ക് സമീപം മിര്‍ബാത്തില്‍ വച്ചാണ് അപകടം നടന്നത്.
മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് കട നടത്തുകയായിരുന്നു നാലു വര്‍ഷമായി സലാലയിലുള്ള മുഹമ്മദ് ഷാനിഫ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക