ന്യൂഡൽഹി: ഇന്ത്യയില്‍ ആശ്വാസമായി പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,267 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
66,85,083 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 9,19,023 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേസുകളുടെ എണ്ണത്തിലും മരണത്തിലും കുറവ് വന്നിട്ടുണ്ട്. 884 പേര് ആണ് ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 1,03,569 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്.
തിരുവനന്തപുരം സ്വർണ്ണക്കടത്ത്: കാരാട്ട് ഫൈസലിനെതിരെ കൂടുതൽ തെളിവുകളെന്ന് കസ്റ്റംസ്
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, കേരളം, ആന്ധ്ര സംസ്ഥാനങ്ങളിലാണ് അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ 10,244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 14,53,653 ആയി.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 7051 പോസിറ്റീവ് കേസുകളും 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ 647,712 ആയി ഉയര്‍ന്നു. ആകെ 9370 കൊവിഡ് മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക