കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ തന്റെ വിവാഹ വാർത്ത പുറത്തുവിട്ടത്. മുംബൈയിലെ യുവ വ്യവസായി ഗൗതം കിച്ലുവാണ് വരൻ. ഈ മാസം 30 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ആഘോഷങ്ങൾക്ക് ഇപ്പോഴേ തുടക്കം കുറിച്ചിരിക്കുകയാണ് കാജൽ അഗർവാൾ. താരത്തിന്റെ ബാച്ചിലറേറ്റ് പാർട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
താരത്തിന്റെ സഹോദരിയും നടിയുമായ നിഷ അഗർവാളും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വളരെ ചുരുക്കം ആളുകൾ മാത്രമാണ് പാർട്ടിയിൽ പങ്കെടുത്തത്.
കറുത്ത ഷോർട്ട് ഡ്രസിൽ അതിസുന്ദരിയാണ് കാജൽ. ബണ്ണി തീമിലായിരുന്നു പാർട്ടി. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് ചിത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക