കോവിഡ് വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും. കൊറോണ വ്യാപനത്തിന് കാരണം ചൈനയാണ്. രാജ്യത്തോടും ലോകത്തോടും ചെയ്ത ഗുരുതരമായ ഈ വീഴ്ചയ്ക്ക് ചൈന വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു.
തനിക്ക് കൊറോണ വൈറസ് ബാധിച്ചത് ദൈവാനുഗ്രഹം കൊണ്ടാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. താനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. വൈറസ് ബാധിച്ചതിനാലാണ് തനിക്ക് റീജെനറോണ് എന്ന മരുന്നിനെ കുറിച്ച് അറിയാനും ഉപയോഗിക്കാനും സാധിച്ചതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
തന്റെ നിര്‍ദേശപ്രകാരമാണ് ചികിത്സയ്ക്ക് റീജെനറോണ് ഉപയോഗിച്ചതെന്നും ഏറെ പ്രയോജനപ്രദമായ മരുന്നാണ് റീജെനറോണെന്നും ട്രംപ് പറഞ്ഞു.ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്.
രാജ്യമൊട്ടാകെ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി റീജെനറോണിന്റെയും സമാനമായ മറ്റൊരു മരുന്നിന്റെയും ലഭ്യതസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. കോവിഡ് വാക്സിന് വികസനത്തിലും വൈറസ് ഗവേഷണത്തിലും യുഎസ് മറ്റു രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലെത്തിയത് തന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്നും ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക