തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു സ്വകാര്യ ചിത്രം. രണ്ട് കുഞ്ഞുങ്ങളെ മടിയിലിരുത്തി ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം കണ്ടവര്‍ കണ്ടവര്‍ ആ കുഞ്ഞുങ്ങള്‍ ആരാണെന്നറിയാനുള്ള ആകാംഷയിലാണ്.
https://www.facebook.com/PAMuhammadRiyas/posts/1584095635126372
മുഖ്യമന്ത്രിയുടെ മരുമകനും ഡി.വൈ.എഫ്.ഐ നേതാവുമായ പി.എ. മുഹമ്മദ് റിയാസാണ് ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. അടിക്കുറിപ്പൊന്നും നല്‍കാതെ പങ്കുവച്ച ചിത്രത്തെ ഉടനെ ഷെയറും കമന്റുമായി നെറ്റിസണ്‍സ് ഏറ്റെടുത്തു.
പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരന്റെ പേരക്കുട്ടികളാണ് ചിത്രത്തിലുള്ളത്. നക്ഷത്ര, ജനിക എന്നാണ് ഈ കുട്ടികളുടെ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക