ഉപയോക്താക്കളെ ആകർഷിക്കാൻ മാറ്റങ്ങൾ പരീക്ഷിക്കുകയാണ് ഹീറോ. ഒപ്പം തങ്ങളുടെ പോർട്ട്ഫോളിയോ വിപുലീകരിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് ഹീറോ മാസ്ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് എഡീഷന് മോഡൽ സമ്മാനിച്ചിരിക്കുന്നത്. മാറ്റ് ഗ്രേ നിറത്തിലുള്ള സ്പോര്‍ട്ടി ഗ്രാഫിക്സ് ആകർഷണീയമാണ്. ഫ്രണ്ട് ആപ്രോണില്‍ ‘സ്റ്റെല്‍ത്ത്’ ബാഡ്ജുകളുണ്ട് . മാത്രമല്ല പിന് പാനലുകളില്‍ സ്കൂട്ടറിന്റെ ബോള്‍ഡ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബ്രാന്‍ഡിംഗും ഉണ്ട്.
ലൈഫ് മിഷൻ ഇടപാട്: വിജിലൻസ് ശിവശങ്കറിന്റെ മൊഴിയെടുക്കും
എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, അണ്ടര്‍ സീറ്റ് യുഎസ്ബി ചാര്‍ജര്‍, ബൂട്ട് ലൈറ്റ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതയിൽ ഉൾപ്പെടും. ബ്ലാക്ക് നിറത്തിലാണ് സ്കൂട്ടറിന്റെ ബോഡി പാനലുകള്‍ തയ്യാറാക്കിയിരിക്കുന്നത്. എഞ്ചിന് 9 bhp കരുത്തും 10.4 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഡ്യുവല്‍ ടെക്സ്ചര്‍ഡ് സീറ്റ് എന്നിവയാണ് ഈ പതിപ്പിന്റെ മറ്റ് സവിശേഷതകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക