ലോകത്താകെ പടർന്നു പിടിക്കുകയാണ് കോവിഡ് മഹാമാരി. പ്രതിദിനം വർധിക്കുന്ന കോവിഡ് കേസുകളും മരണ നിരക്കുമാണ് പുറത്തുവരുന്നത്. 2021 ആകുമ്പോഴേക്കും 15 കോടിയിലധികം ആളുകള്‍ ദാരിദ്രത്തിലാകാന്‍ സാധ്യതയുണ്ടെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകി. കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഈ വര്‍ഷംതന്നെ മഹാമാരി 8.8 കോടി മുതല്‍ 11.5 കോടി ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. 2021 ആകുമ്പോഴേക്കും ഇത് 15 കോടിയിലെത്തും. തൊഴില്‍ നഷ്ടവും വിവിധ മേഖലകളിലെ ബിസിനസ് നഷ്ടവും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ദാരിദ്ര്യം വർധിക്കും. ഇതോടെ ലോകത്ത് 150 ദശലക്ഷത്തോളം പേര് കൊടും പട്ടിണിയിലാകുമെന്നും ലോകബാങ്ക് അറിയിച്ചു.
തീരദേശത്ത് ഇനി ‘കറന്റ് പോക്കില്ല’: തീരദേശത്തെ വൈദ്യുതി മുടക്കത്തിന് പരിഹാരവുമായി കെ എസ് ഇ ബി
പ്രതികരിക്കാൻ ഇവിടെ എഴുതുക