കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ് . ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 5445 കൊവിഡ് കേസുകളില്‍ 4616 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഉറവിടം അറിയാത്ത 502 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം 916, കോഴിക്കോട് 651, കൊല്ലം 477, തിരുവനന്തപുരം 349, എറണാകുളം 291, തൃശൂര്‍ 377, കണ്ണൂര്‍ 261, ആലപ്പുഴ 306, പത്തനംതിട്ട 181, പാലക്കാട് 164, കാസര്‍ഗോഡ് 218, കോട്ടയം 229, വയനാട് 126, ഇടുക്കി 70 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
മലപ്പുറം 1024, കോഴിക്കോട് 688 ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക് ഇങ്ങനെ
ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 15, മലപ്പുറം, കണ്ണൂര്‍ 11 വീതം, പത്തനംതിട്ട, എറണാകുളം 8 വീതം, കൊല്ലം 7, കോഴിക്കോട് 6, തൃശൂര്‍ 3, പാലക്കാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക