മല്‍സ്യ തൊഴിലാളി നേതാവും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം (NFF) ജനറൽ സെക്രട്ടറിയുമായ ടി. പീറ്റർ അന്തരിച്ചു. 62 വയസ്സായിരുന്നു. കോവിഡ് ബാധിതൻ ആയി ചികിത്സയിൽ ആയിരുന്നു. കടുത്ത ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ ആണ് ജീവൻ നിലനിർത്തിയിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് രാത്രി പത്തരയോടെയായിരുന്നു അന്ത്യം.
കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി
തിരുവനന്തപുരം വേളി സ്വദേശിയും കടൽപ്പണി കുടുംബാംഗവുമായ ടി. പീറ്റർ നിലവില്‍ കേരള സ്വതന്ത്രൃ മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന കമ്മിറ്റി അംഗവും അലകള്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമാണ്. വേൾഡ് ഫോറം ഓഫ് ഫിഷർ പീപ്പിൾസിന്റെ (WFF) എക്സിക്യൂട്ടീവ് കമ്മറ്റിയംഗം കേരള ഫിഷറീസ് സർവ്വകലാശാലയിലെ (KUFOS) സെനറ്റ് അംഗം എന്നീ ചുമതലകളും വഹിക്കുന്നു.
2018ലെ പ്രളയകാലത്ത് പത്തനംതിട്ടയിലേക്ക് അടക്കം രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും അയക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് പീറ്ററായിരുന്നു. 1987- 90 കളിൽ സിസ്റ്റർ ആഗ്നസിനൊപ്പം മത്സ്യത്തൊഴിലാളി പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മകൾ ഡോണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക