സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു. ഡ്രൈവറായ രാരിഷാണ് തൂങ്ങിമരിക്കാൻ ശ്രമം നടത്തിയത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ സ്വദേശിയാണ് രാരിഷ്. സംഭവത്തെ തുടർന്ന് രാരിഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആത്മഹത്യാ ശ്രമത്തെയും അതിനു പിന്നിലെ കാരണത്തെ കുറിച്ചും ഇതുവരെ വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക