വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ സര്‍ക്കാര്‍ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ സര്‍ക്കാര്‍ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുക. കോടതി ആരംഭിച്ച് ആദ്യ ലിസ്റ്റില്‍ തന്നെയാണ് ഈ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ രാവിലെ 10.15 നാണ് കേസില്‍ വിധി പറഞ്ഞേക്കും.
ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് കേസ് വിധി പറയുന്നതിനായി പരിഗണിക്കുന്നത്. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് യുണിടാക്ക് പണം വാങ്ങിത് എഫ്.സി.ആര്.എ ലംഘനമായതുകൊണ്ട് തന്നെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളണമെന്നാണ് ഇപ്പോള്‍ സി.ബി.ഐ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക