മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണന്താനത്തിന് രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പരിശോധനയില്‍ ഭാര്യയ്ക്കും മകനും കോവിഡ് നെഗറ്റീവ് ആയതായും കണ്ണന്താനം അറിയിച്ചു. അടുത്ത 14 ദിവസം താൻ ലാപ്ടോപ്പിനോടൊപ്പമായിരിക്കുമെന്നും ക്വാറന്റീനിന്റെ ഭാഗമായി ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും കണ്ണന്താനം പ്രതികരിച്ചു.
ഹരിത കേരളം: അതിജീവനത്തിന് ആയിരത്തിലേറെ പച്ചത്തുരുത്തുകൾ; പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നാളെ
ഒരാഴ്ചയ്ക്കുള്ളില്‍ ഐഎഎസ് ബാച്ച്മേറ്റ്സുമായി സഹകരിച്ചുള്ള പുസ്തകം പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. ഇതു കഴിഞ്ഞാല്‍ രണ്ടു പുസ്തകങ്ങള്‍ കൂടി തയ്യാറാക്കാനുണ്ട്. എന്റെ നായ്ക്കള്‍, പൂച്ചകള്‍ എന്നിവയോടൊപ്പമുള്ള കളികളാണ് മിസ് ചെയ്യുകയെന്നും അദ്ദേഹം കുറിച്ചു. എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു; ജാഗ്രത നിർദേശം
പ്രതികരിക്കാൻ ഇവിടെ എഴുതുക