അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനം നാളെ മുതൽ തുടങ്ങും. നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുക. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ഇ.പി.ജയരാജന്, കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ സംസാരിക്കും.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു; ജാഗ്രത നിർദേശം
കോവിഡ് ഉള്‍പ്പെടെയുള്ള വൈറസ് രോഗനിര്‍ണയത്തിനാവശ്യമായ ആര്.റ്റി.പി.സി.ആര്, മറ്റ് ഗവേഷണാവശ്യങ്ങള്‍ക്കുള്ള ജെല്‍ ഡോക്യുമെന്റേഷന് സിസ്റ്റം, ബയോസേഫ്റ്റി ലെവല്‍ ക്യാബിനറ്റ്സ്, കാര്‍ബണ്‍ ഡയോക്സൈഡ് ഇന്‍കുബേറ്റര്‍, സെന്‍ട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂണിറ്റ്, വാട്ടര്‍ബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റര്‍ തുടങ്ങി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സജ്ജമായി കഴിഞ്ഞു. മറ്റു പ്രധാന ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
ഗവേഷണാവശ്യങ്ങള്‍ക്കുള്ള ജെല്‍ ഡോക്യുമെന്റേഷന് സിസ്റ്റം, ബയോസേഫ്റ്റി ലെവല്‍ ക്യാബിനറ്റ്സ്, കാര്‍ബണ്‍ ഡയോക്സൈഡ് ഇന്‍കുബേറ്റര്‍, സെന്‍ട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂണിറ്റ്, വാട്ടര്‍ബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റര്‍ വൈറസ് രോഗനിര്‍ണയത്തിനാവശ്യമായ ആര്.ടി.പി.സി.ആര്, തുടങ്ങി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സജ്ജമായി കഴിഞ്ഞു.
സ്വര്‍ണക്കടത്തിൽ ദാവൂദ് സംഘത്തിന്റെ പങ്ക് അന്വേഷിക്കണം: എന്‍ഐഎ
പ്രതികരിക്കാൻ ഇവിടെ എഴുതുക