വായ്പ്പാ എടുത്തതിലെ മൊറട്ടോറിയം കാലയളവില്‍ കൂട്ടുപലിശ ഈടാക്കില്ലെന്ന തീരുമാനം വേഗത്തിൽ നടപ്പിലാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി. മൊറട്ടോറിയം കാലയളവില്‍ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഈടാക്കില്ലെന്ന തീരുമാനമാണ് വേഗത്തിൽ നടപ്പാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്.
ജിയോ ട്യൂബ് പദ്ധതി വൈകുന്നു; മന്ത്രിസഭാ യോഗത്തില്‍ ക്ഷുഭിതയായി മേഴ്സിക്കുട്ടിയമ്മ
കേന്ദ്രസര്‍ക്കാര്‍, രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ, മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഈടാക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. തീരുമാനം എപ്പോള്‍ നടപ്പിലാക്കുമെന്നതിനെ പറ്റി കേന്ദ്രസര്‍ക്കാരിനോട് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് വിവരം ആരാഞ്ഞു. എന്നാൽ, തീരുമാനം നടപ്പാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നൽകിയ മറുപടി. അതേസമയം, മൊറട്ടോറിയം ഹര്‍ജികള്‍ നവംബര്‍ രണ്ടിന് പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക