സ്വപ്നയെ പരിചയമുണ്ടെന്ന് മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നയുടെ മൊഴി കേട്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് അക്കാര്യം ഓര്മ വന്നത്.
സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനം അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. ലൈഫ് കേസിെല ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിന് ആഹ്ളാദിക്കാനാകില്ല. സി.ബി.ഐ അന്വേഷണം തുടരുന്നതിന് കോടതി ഉത്തരവ് തടസമല്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക