തെന്നിന്ത്യന്‍ നടി ലക്ഷ്മി മേനോന് താന്‍ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വെളിപ്പെടുത്തല്‍ ഇന്‍സ്റ്റഗ്രാമിലെ ക്യു ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് . താന്‍ ബോറടിച്ച് ഇരിക്കുകയാണെന്നും എന്തെങ്കിലും ചോദിക്കാനും പറഞ്ഞുകൊണ്ടായിരുന്നു സ്റ്റാറ്റസ് ഇട്ടത്. തുടർന്ന് രസകരമായ ചോദ്യവുമായി നിരവധി ആരാധകര്‍ എത്തി.
മഞ്ഞയില്‍ മെലിഞ്ഞ് സുന്ദരിയായി മഞ്ജു പിള്ള; വൈറലായി ചിത്രങ്ങള്‍
ആരാധകന്റെ ചോദ്യം സിംഗിളാണോ എന്നായിരുന്നു . ഇതിന് താരം അല്ല എന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ താരം തന്റെ പ്രിയതമന് ആരെന്ന് വ്യക്തമാക്കാന്‍ തയാറായില്ല. കൂടാതെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ലക്ഷ്മി മേനോന് പറഞ്ഞു. ഓവര്‍റേറ്റഡായ വൃത്തികേടാണ് വിവാഹം എന്ന സങ്കല്പം എന്നാണ് താരം തുറന്നടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക