ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പപേക്ഷയുമായി ഖുശ്ബു സുന്തര്‍. ഖുശ്ബു ഖേദപ്രകടനം നടത്തിയിരിക്കുന്നത് മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന തന്റെ പ്രസ്താവനയിലാണ്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെയാണ് പ്രസ്താവന നടത്തിയത്.
സ്വര്‍ണക്കടത്ത്; സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി
ഖുശ്ബു മാപ്പ് പറഞ്ഞിരിക്കുന്നത് വാക്കുകള്‍ തെറ്റായി ഉപയോഗിച്ചതിനാണ്. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും അവര്‍ പറയുകയുണ്ടായി. 30 പോലീസ് സ്റ്റേഷനുകളില്‍ ഖുശ്ബുവിന്റെ പ്രസ്താവനയ്ക്കെതിരെ പരാതി ലഭിച്ചതിന് പിന്നാലെയാണ് താരം മാപ്പ് ചോദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കഴിവും ബുദ്ധിയുമുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് ഖുശ്ബു പറഞ്ഞത്. രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരാളെ ആവശ്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നും ഖുശ്ബു വ്യക്തമാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക