കാന്‍സര്‍ ചികിത്സയിലായിരുന്ന സഞ്ജയ് ദത്ത് കെജിഎഫ് 2 ലൊക്കേഷനില്‍ തിരിച്ചെത്തിയാതായി റിപ്പോർട്ട്. സഞ്ജയ് ദത്ത് തന്നെ കെജിഎഫ് 2 നായുള്ള പുതിയ മേക്കോവര്‍ ലുക്ക് ട്വിറ്ററിലൂടെ പങ്കുവച്ചു. അതേസമയം ബോളിവുഡ് സൂപ്പര്‍താരം വീണ്ടും ലൊക്കേഷനില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഈ പ്രായത്തിലും സിനിമയോടും ജീവിതത്തോടുമുളള അദ്ദേഹത്തിന്റെ ആവേശം മറ്റുളളവര്‍ക്കും പ്രചോദനമാണെന്ന് സിനിമാ പ്രേമികള്‍ പറയുന്നു.
ജയസൂര്യയും നാദിർഷായും വീണ്ടും ഒന്നിക്കുന്നു
കെജിഎഫ് 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിലാണ് . പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക