സൂപ്പർ ഹിറ്റ് മലയാള ചിത്രം അമർ അക്ബർ അന്തോണിയുടെ അഞ്ചാം വാർഷികത്തിൽ ജയസൂര്യയും നാദിർഷായും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ഈ വിവരം പുറത്തുവിട്ടത് ജയസൂര്യ തന്നെയാണ്. ചിത്രത്തിൽ നായികയാവുക നമിത പ്രമോദ് ആണ്. ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ സലിം കുമാറും അവതരിപ്പിക്കും. ചിത്രത്തിനു തിരക്കഥയൊരുക്കുന്നത് സുനീഷ് വാരനാടാണ്. ക്യാമറ സുജിത് വാസുദേവ് ആണ്. ചിത്രം നിർമിക്കുന്നത് അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ ആണ്. ചിത്രീകരണം നവംബർ പത്തിന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക