ഹ്യുണ്ടായ് ക്രെറ്റയുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി രണ്ടുലക്ഷം യൂണിറ്റ് കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള കാര്‍ കയറ്റുമതിയില്‍ 26% വിഹിതമാണ് ഹ്യുണ്ടായ് അവകാശപ്പെടുന്നത്. നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും ഓരോ രാജ്യങ്ങളിലേക്കും ദക്ഷിണ അമേരിക്കയിലെ 32 രാജ്യങ്ങളിലേക്കും ആഫ്രിക്കയിലെ 28 രാജ്യങ്ങളിലേക്കും ഏഷ്യ പസഫിക് മേഖലയിലെ 26 വിപണികളിലേക്കും ഹ്യുണ്ടായ് ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
വിരുന്നിന് ക്ഷണിച്ചിട്ട് മുട്ടക്കറി ഉണ്ടാക്കിയില്ല; സുഹൃത്തിനെ അടിച്ചുകൊന്നു
2015 ൽ വിപണിയിലെത്തിയ ക്രേറ്റയ്ക്ക് ആഗോളതലത്തില്‍ തന്നെ സ്വീകാര്യത കൈവരിക്കാനായെന്ന് എച്ച്എംഐഎല്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എസ്എസ്കിം അഭിപ്രായപ്പെട്ടു. ആറ്റോസ് (സാന്‍ട്രോ), ഗ്രാന്‍ഡ് ഐ 10, എക്സെന്റ്, ഗ്രാന്‍ഡ് ഐ 10 നിയോസ്, ഗ്രാന്‍ഡ് ഐ 10 ഓറ, എലീറ്റ് ഐ 20, ഐ 20 ആക്ടീവ്, അക്സന്റ്(വെര്‍ണ), വെന്യൂ, ക്രേറ്റ എന്നീ 10 മോഡലുകളാണ് കയറ്റുമതി ചെയ്യപ്പെടുന്നത്.
‘കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ വിമര്‍ശിച്ചിട്ടില്ല’; ഹര്‍ഷവര്‍ധനുമായി സംസാരിച്ചെന്ന് കെ കെ ശൈലജ
പ്രതികരിക്കാൻ ഇവിടെ എഴുതുക