മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന് ശേഷം അഭിനവ് സുന്ദർ നായക്കിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. യുവ താരം നസ്ലെൻ നായകനാകുന്ന ചിത്രത്തിന് ‘മോളിവുഡ് ടൈംസ്’ എന്നാണ് പേര്. ‘ഈ സിനിമ ഒട്ടും തന്നെ സാങ്കൽപ്പികമല്ല, ഇതിൽ കാണാൻ പോകുന്നതെല്ലാം നിജം’ എന്നാണ് സിനിമയുടെ ക്യാപ്ഷൻ. ‘എ ഹേറ്റ് ലെറ്റർ ടു സിനിമ’ എന്ന ടാഗ് ലൈനും നൽകിയിട്ടുണ്ട്.
ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന മോളിവുഡ് ടൈംസിന്റെ പ്രഖ്യാപന വീഡിയോ പൃഥ്വിരാജാണ് റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസൻ നായകനായ അഭിനവിന്റെ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ബോക്സ് ഓഫീസ് വിജയ സിനിമയായിരുന്നു. സിനിമയുടെ സംവിധാന മികവ് കൊണ്ടും തിരക്കഥ കൊണ്ടും നിരൂപക പ്രശംസയും നേടിയിരുന്നു.
മഹേഷ് പി ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും മഹേഷ് പി ശ്രീനിവാസനാണ്. ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥ, സംഭാഷണം- ശ്രീകുമാർ അറക്കൽ. ഡിഒപി- ലോവൽ എസ്. എഡിറ്റർ- രാജാ മുഹമ്മദ്. സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീജു ശ്രീധർ, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്. ഗായകർ- എംജി ശ്രീകുമാർ, റിമി ടോമി, മണികണ്ഠൻ പെരുമ്പടപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക