Home ASTROLOGY തുലാം മാസം നിങ്ങൾക്ക് എങ്ങനെ? അറിയാം സമ്പൂര്‍ണ മാസഫലം

തുലാം മാസം നിങ്ങൾക്ക് എങ്ങനെ? അറിയാം സമ്പൂര്‍ണ മാസഫലം

സൂര്യൻ നിൽക്കുന്ന രാശിയെയാണ് ആ മാസമായി പറയുന്നത് . സൂര്യൻ കന്നിയിൽ എന്നാൽ കന്നിമാസം. തുലാം രാശിയിലാണെങ്കിൽ തുലാം മാസം . സൂര്യൻ ഒരു മാസമാണ് ഒരു രാശിയിൽ നിൽക്കുന്നത് . അതായത് ഒക്ടോബർ 17 മുതൽ നവംബർ 16 വരെയുള്ള ഒരു മാസം സൂര്യൻ തുലാം രാശിയിലായിരിക്കും. ഈ ഒരു മാസം വിവിധ നക്ഷത്രക്കാർക്ക് എന്തൊക്കെ ഗുണങ്ങളും, എന്തൊക്കെ ദോഷങ്ങളുമാണ് ഉണ്ടാക്കുക എന്ന് നമുക്ക് നോക്കാം.

മേടം (അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക)

ചന്ദ്രാൽ അഞ്ചാം ഭാവാധിപൻ ഏഴാം ഭാവത്തിൽ നിൽക്കുന്നു . യാത്രകൾ ഗുണകരമാവില്ല .പ്രണയം ഉള്ളവർക്ക് വിവാഹത്തിൽ എത്തിച്ചേരാം . ദേഹസുഖം ലഭിക്കുമെങ്കിലും മൂത്രാശയ സംബന്ധമായ രോഗങ്ങൾ ബുദ്ധിമുട്ടിക്കും .

എടവം (കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി)

നാലാം ഭാവാധിപനായ സൂര്യൻ ആറാം ഭാവത്തിലേക്ക് വന്നിരിക്കുന്നു . ചാരവശാൽ സൂര്യൻ ആറിൽ വരുന്നത് അനുകൂലമാണ് . രോഗശമനം , ശത്രു നാശം ,ദുഃഖ ശാന്തി എന്നിവയും ലഭിക്കും . ബാധ്യതകൾ തീർക്കാൻ സാധിക്കും .

മിഥുനം (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക)

ചന്ദ്രാൽ മൂന്നാം ഭാവാധിപനായ സൂര്യൻ അഞ്ചാം ഭാവത്തിൽ ആണ് . വിരോധികളെ കൊണ്ടുള്ള ബുദ്ധിമുട്ടുകളും , ചെറിയ ആരോഗ്യപ്രശ്നങ്ങളും ബുദ്ധിമുട്ടിക്കു൦. സന്താനങ്ങളെക്കൊണ്ട് മനഃക്ലേശം ഉണ്ടാകാം .അതേസമയം ബുദ്ധികൂർമ്മതയോടെ പ്രവർത്തിക്കാൻ സാധിക്കും.

കർക്കടകം (പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയ്യം, ആയില്യം)

രണ്ടാം ഭാവാധിപനായ സൂര്യൻ നാലിലേക്ക് വന്നിരിക്കുന്നു . തനിക്കും മാതാവിനും ദേഹ ബലം കുറയും . ദാമ്പത്തിക ജീവിതത്തിൽ അഭിപ്രായഭിന്നതകൾ ഉണ്ടാവും .സ്ത്രീകളെ കൊണ്ടുള്ള വിരോധങ്ങൾ ഉണ്ടാവും . വീട് നിർമ്മാണം സുഖമായി മുന്നോട്ടു പോകും .

ചിങ്ങം (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)

ജന്മകൂറിൻറെ അധിപനായ സൂര്യൻ മൂന്നാം ഭാവത്തിൽ ആണ് .സൂര്യന് മൂന്നാം ഭാവ സ്ഥിതി നല്ലതാണ് .പുതിയ വാഹനം വാങ്ങു൦.സാമ്പത്തിക പുരോഗതി ഉണ്ടാകും .പൊതുവെ എല്ലാ കാര്യത്തിലും ഉത്സാഹവും ഉണ്ടായിരിക്കും .ആരോഗ്യ പുഷ്ടി, ശത്രു നാശം തുടങ്ങിയ ഗുണാനുഭവങ്ങൾ ഉണ്ടാകും

കന്നി (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി)

ചന്ദ്രാൽ 12 ാ൦ ഭാവാധിപനായ സൂര്യൻ രണ്ടാം ഭാവത്തിലേക്ക് വന്നിരിക്കുന്നു . സൂര്യൻ ചാരവശാൽ രണ്ടിൽ വരുന്നത് അത്ര അനുകൂലമല്ല .പ്രത്യേകിച്ച് ധനനാശവും നേത്രരോഗവു൦ ഉണ്ടാക്കും . ഭാര്യ നിമിത്തം കലഹം ,വിദ്യക്ക് തടസ്സങ്ങൾ , ധന ക്ലേശം എന്നിവ അനുഭവപ്പെടും .എന്നിരുന്നാലും സർക്കാറിൻറെ ഭാഗത്തുനിന്നുള്ള സഹകരണങ്ങൾ ഉണ്ടാവും .

തുലാം (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ ആദ്യത്തെ 15 നാഴിക)

ചന്ദ്രലഗ്നത്തിൽ അതായത് ജന്മകൂറിൽ പതിനൊന്നാം ഭാവാധിപനായ സൂര്യ നിൽക്കുന്നു. ദേഷ്യം അധികരിച്ചിരിക്കു൦. അനാവശ്യമായി യാത്രചെയ്ത് ധനം ചെലവാക്കും . മൈഗ്രേൻ പോലുള്ള തലവേദന ഉണ്ടാവും . ഏതൊരു കാര്യത്തിനും അത്യധ്വാനം വേണ്ടിവരും.

Also Read :  ബുറെവി ചുഴലിക്കാറ്റ് രൂപം കൊണ്ടു, കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

നക്ഷത്ര സ്വഭാവം; അറിയാം 27 നക്ഷത്രക്കാരുടെയും പൊതുസ്വഭാവങ്ങൾ

വൃശ്ചികം(വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)

ചന്ദ്രാൽ കർമ്മാധിപനായ സൂര്യൻ 12 ൽ നിൽക്കുന്നു . കർമ്മരംഗത്ത് പല പ്രതിസന്ധികളും ഉണ്ടാവും . ഒരു കാര്യവും നടക്കില്ല . വിവാദങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുക .ദുഷിച്ച കൂട്ടുകെട്ടുകൾ മൂല൦ പല പ്രശ്നങ്ങളും ഉണ്ടാകും .നേത്രരോഗം ഉള്ളവർ കരുതിയിരിക്കുക .

ധനു (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)

ചന്ദ്രാൽ ഒമ്പതാം ഭാവാധിപൻ പതിനൊന്നാം ഭാവത്തിൽ ആണ് .പൊതുവേ അനുകൂലമാണ് ഈ മാസം . പുതിയ തൊഴിൽ തേടുന്നവർക്ക് അനുയോജ്യമായ തൊഴിൽ ലഭിക്കാം .കർമ്മ പുരോഗതി .കാര്യവിജയം , ധനപുഷ്ടി, മനസന്തോഷം തന്നെ ഗുണങ്ങൾ അനുഭവത്തിൽ ഉണ്ടാവും . തൻറെ മേലധികാരികളിൽ നിന്നും പ്രശംസകൾ ലഭിക്കും .

മകരം (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)

ചന്ദ്രാൽ അഷ്ടമാധിപൻ ആയ സൂര്യൻ കർമ്മ ഭാവത്തിലാണ് . സൂര്യൻ ദുഃസ്ഥാനാധിപൻ ആണെങ്കിലും പത്താം ഭാവത്തിലേക്ക് ചാരവശാൽ വരുന്ന സൂര്യൻ ശുഭ ഫലം ചെയ്യും .മറ്റുള്ളവരുടെ സഹായങ്ങൾ ലഭിക്കും .ഏർപ്പെടുന്ന എല്ലാ പ്രവർത്തികളും വിജയിക്കും .കർമ്മ ഗുണം ഉണ്ടായിരിക്കും .പുതിയ ജോലി തേടുന്നവർക്ക് നല്ല ജോലി കിട്ടും .നല്ല ബുദ്ധി ഗുണം , വിദ്യാഗുണം എന്നിവ ഉണ്ടാവും .

കുംഭം (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക)

ചന്ദ്രാൽ ഏഴാം ഭാവാധിപൻ ഒമ്പതാം ഭാവത്തിൽ ആണ് . നല്ല പ്രവർത്തികൾക്ക് തടസ്സങ്ങൾ അനുഭവിക്കും . കാര്യങ്ങൾ വിചാരിച്ചപോലെ നടക്കണമെന്നില്ല . അവിടെ സുഖം വിവാഹ സംബന്ധമായ കാര്യങ്ങൾ തീരുമാനമാകും . പല കാരണങ്ങൾകൊണ്ടും മനോവിഷമം ഉണ്ടായിരിക്കും ദേഹ സുഖവും കുറയു൦.

മീനം (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)

ചന്ദ്രാൽ ആറാം ഭാവാധിപനായ സൂര്യൻ അഷ്ടത്തിലേക്ക് വന്ന സമയം . സർക്കാരിൻറെ ഭാഗത്തുനിന്ന് പ്രതികൂല അനുഭവങ്ങൾ ഉണ്ടാവും .അനാവശ്യമായ പിഴ, ഫൈൻ എന്നിവ അടക്കേണ്ടതായി വരും .സ്ത്രീജനങ്ങളിൽ നിന്നും വെറുപ്പ് നേരിടും . അവർ മുഖാന്തരം മനക്ലേശം ഉണ്ടാവും .ആരോഗ്യ സംബന്ധമായും ശുഭകരമല്ല