തിരുവനന്തപുരം: കോവിഡിനെ നേരിടുന്നതില്‍ കേരളം വരുത്തിയ വീഴ്ചകളുടെ ഫലമാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് കുറ്റപ്പെടുത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനെ വിമര്‍ശിച്ച് സംസ്ഥാന സാമൂഹികസുരക്ഷാ മിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍.
‘ഹര്ഷവര്ധന് എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം. പക്ഷേ, കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കില്‍ അത് കൃത്യമായി പഠിച്ചുവേണം പറയാന്‍. അദ്ദേഹം പറഞ്ഞത് കാതലായ തെറ്റാണ്. സംശയമുണ്ടെങ്കില്‍ ഐ.സി.എം.ആറിലെ നിങ്ങളുടെ ശാസ്ത്രജ്ഞരോട് ചോദിക്കണം.
മഹാമാരിയെ നേരിടുമ്ബോള്‍ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിവെക്കണം’ -ഡോ. മുഹമമദ് അഷീല്‍ ഫേസ്ബുക്കില്‍ എഴുതി. കോവിഡുമായി ബന്ധപ്പെട്ട് ഞായറാഴ്ച തോറും പ്രക്ഷേപണം ചെയ്യുന്ന ‘സണ്‍ഡേ സംവാദ്’ പരിപാടിയിലാണ് മന്ത്രി ഹര്ഷവര്ധന് കേരളത്തെ വിമര്‍ശിച്ചത്. കോവിഡ് പ്രതിരോധത്തില്‍ ആദ്യഘട്ടത്തില്‍ മികച്ചു നിന്ന കേരളം പിന്നീട് വരുത്തിയ വലിയ വീഴ്ചകള്‍ക്ക് വിലനല്കുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത്.
https://www.facebook.com/mohammed.asheel.9/posts/3223635504371815?__cft__[0]=AZX7HCOBUcOOl0YvD2A3WUKD8Z0XYNCip1DJn2cjOUvDqefv5C4Rnyzuwjaj8Pq4S9k-a8jycpJkqpNTDDFjlRIf-Cl_VGqn4M9aZYTZmwmWz_DT7asBGoyupS2Rc-fnCS8&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക