കൊച്ചി: ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രത്തിന്റെ പേര് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മഹത്തായ ഭാരതീയ അടുക്കള എന്നാണ്. ഇത് ജിയോ ബേബിയുടെ നാലാമത്തെ സിനിമയാണ്.
അര്ജുന് അശോകന് നായകനാകുന്ന ഷാജി അസീസ് സിനിമ ‘വൂള്‍ഫ്’ ആരംഭിച്ചു
ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. സംവിധായകന് തന്നെ രചനയും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസും സംഗീതം സൂരജ് എസ് കുറുപ്പുമാണ്. നിധിന് പണിക്കറാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ചിത്രം നിർമിക്കുന്നത് ഡിജോ അഗസ്റ്റിന്, ജോമോന് ജേക്കബ്, വിഷ്ണു രാജന്, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ്. സുരാജും നിമിഷയും, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക