കിങ്സ് ഇലവന് പഞ്ചാബിനോട് തോല്‍വി വഴങ്ങിയെങ്കിലും സന്തോഷമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന് ശ്രേയസ് അയ്യര്‍. ടീമിനെ ഉണര്‍ത്താന്‍ ഈ തോല്‍വി ഗുണം ചെയ്യുമെന്നാണ് ശ്രേയസ് പറയുന്നത്.
ടൂര്‍ണമെന്റില്‍ ഞങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചു. ഒരു തോല്‍വി വഴങ്ങിയാല്‍ അത് പ്രധാനപ്പെട്ട കാര്യമാണ്. കാരണം അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കും. ഞങ്ങളെ ഉണര്‍ത്തുന്ന റിസല്‍റ്റ് ആണ് ഇത്. മുന്പോട്ട് പോവുമ്പോള്‍ പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളും, ടീമുകളുമാണ് ഞങ്ങളുടെ മുന്‍പിലേക്ക് വരികയെന്നും ശ്രേയസ് പറഞ്ഞു.
മുന്‍പ് വിസ്മയിപ്പിക്കുന്ന ക്രിക്കറ്റാണ് ഞങ്ങള്‍ കളിച്ചത്. എന്നാല്‍ അത് കഴിഞ്ഞു പോയി. എല്ലാ ആയുധങ്ങളും മിനുക്കി മുന്പോട്ട് പോവേണ്ട സമയമാണ് ഇത്. സ്വാതന്ത്ര്യത്തോടെ കളിക്കാനും, എന്താണോ ഞങ്ങള്‍ അത് കളിക്കളത്തില്‍ പ്രകടമാക്കാനും സാധിക്കണം. കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുമുണ്ട്.
പഞ്ചാബിന് മുന്പില് 164 റണ്‍സിന്റെ വിജയ ലക്ഷ്യം വെച്ചെങ്കിലും അഞ്ച് വിക്കറ്റിന്റെ തോല്‍വിയിലേക്ക് ഡല്‍ഹി വീണു. എങ്കിലും 10 കളിയില്‍ നിന്ന് ഏഴ് ജയത്തോടെ പോയിന്റ് ടേബിളില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്ത് തുടരുന്നു. 14 പോയിന്റാണ് ഡല്‍ഹിക്കുള്ളത്. 9 കളിയില്‍ നിന്ന് ആറ് ജയത്തോടെ രണ്ടാം സ്ഥാനത്ത് മുംബൈയും. ഡല്‍ഹിക്കെതിരായ ജയത്തോടെ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക