മലയാളത്തിന്റെ പ്രിയ താരം ജോജു ജോർജിന്റെ ജന്മദിനമാണ് ഇന്ന്. സിനിമയിൽ നിരവധി അടുത്ത സുഹൃത്തുക്കളുള്ള താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി സൂപ്പർതാരങ്ങളാണ് രംഗത്തെത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസു കീഴടക്കുന്നത് നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ പിറന്നാൾ ആശംസയാണ്.
വളരെ സ്പെഷ്യലായ ചിത്രത്തിനൊപ്പമാണ് പിഷാരടി ആശംസ കുറിച്ചിരിക്കുന്നത്. പിഷാരടിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ജോജുവാണ് ചിത്രത്തിൽ.
ഹാപ്പി ബർത്ത്ഡേ ജോജു ചേട്ടാ, ഉണർന്നിരുപ്പോഴും സ്വപ്നങ്ങൾ കണ്ട… കണ്ട സ്വപ്നങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്ന…പിറന്നാളിനും പിറന്നാളിനും ഇടയിൽ തിളക്കം കൂടുന്ന സുഹൃത്തിനു- പിഷാരടി കുറിച്ചു.
ഇരുവരുടെയും ആത്മ ബന്ധം കാണിക്കുന്ന ചിത്രം ആരാധകരുടെ മനം കവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക