താൻ ആരാധിക്കുന്ന ആർഎസ്എസ് സൈദ്ധാന്തികൻ സവർക്കറിനെ പോലെ ജയിലേക്ക് പോകാൻ കാത്തിരിക്കുന്നു എന്ന് ബോളിവുഡ് നടി കങ്കണ റണൗത്ത്.
വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ മുംബൈ കോടതി തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ ന്യായീകരണ ട്വീറ്റ്.
തനിക്കെതിരെയുള്ള നടപടികളെ സ്വാതന്ത്ര്യസമരത്തോട് ഉപമിച്ചായിരുന്നു കങ്കണയുടെ പരാമർശങ്ങൾ. ഝാൻസി റാണിയുടെ പോരാട്ടത്തോട് സാമ്യപ്പെടുത്താനും കങ്കണ മടിച്ചില്ല. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടി കങ്കണയുടെ വീട് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഭാഗികമായി പൊളിച്ചുമാറ്റിയതിനെ വിമർശിക്കവെയാണ് റാണി ലക്ഷ്മിബായിയുടെ കോട്ട തകർത്തതുപോലെ എന്റെ വീടും തകർത്തെന്ന് കഹ്കണ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക