മലയാള സിനിമയുടെ മുത്തശ്ശനെന്നാണ് പി. വി ഉണ്ണികൃഷ്ണൻ നമ്പൂതിരി അറിയപ്പെടുന്നത്. തന്റെ 98 ആം ജന്മദിനം ആഘോഷങ്ങളൊന്നുമില്ലാതെ കുടുംബത്തിനൊപ്പം പങ്കിടുകയാണ് അദ്ദേഹം. പേരക്കുട്ടി നിഹാരയുടെയും പിറന്നാളാണ് ശനിയാഴ്ച. മകൾ ദേവകിയും ഭർത്താവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയും മകൻ ഭവദാസനും ഭാര്യ ഇന്ദിരയും മകൾ യമുനയും ഭർത്താവ് പുരുഷോത്തമനും ഇളയമകൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനും ഭാര്യ നിതക്കും പേരകുട്ടികൾക്കുമൊപ്പമാണ് പിറന്നാൾദിനം.
ആ ഗുണങ്ങളാണ് ദളപതി വിജയ്യുടെ സ്വഭാവത്തിൽ എനിക്കേറ്റവും ഇഷ്ടമായത്; തുറന്നു പറഞ്ഞു സംവിധായകൻ
ഈ പ്രായത്തിലും തന്റെ ജീവിതചര്യകൾക്ക് യാതൊരു മുടക്കവും വരുത്താതെയാണ് അദ്ദേഹത്തിന്റെ ദിനങ്ങൾ. അവിചാരിതമായാണ് അദ്ദേഹത്തിന്റെ സിനിമാ പ്രവേശനം. രാപ്പകൽ, കല്യാണരാമൻ, ഒരാൾ മാത്രം തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. മലയാളത്തിന് പുറമെ, തമിഴിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. കമൽ ഹാസനൊപ്പം പമ്മൽകെ സമ്മന്തം, രജനികാന്തിനൊപ്പം ചന്ദ്രമുഖി, ഐശ്വര്യ റായിക്കൊപ്പം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക