മലയാള സിനിമ പ്രേക്ഷകർക്ക് അന്നും ഇന്നും നിത്യഹരിത നായകനാണ് കുഞ്ചാക്കോ ബോബൻ. ഒരിടവേളയെടുത്ത് സിനിമയിൽ നിന്ന് മാറിനിന്നപ്പോഴും സിനിമ പ്രേമികൾ അദ്ദേഹത്തെ മറക്കാൻ തയ്യാറായില്ല. തുടർന്ന് വെള്ളിത്തിരയിൽ തിരിച്ചെത്തിയ ചാക്കോച്ചൻ റൊമാന്റിക് നായകനെ വിട്ട് സീരിയസ് കഥാപാത്രങ്ങളിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ചാക്കോച്ചൻ. മകനോടൊപ്പമുള്ള ചിത്രങ്ങൾക്കുൾപ്പെടെ ചാക്കോച്ചൻ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.
ഞാന്‍ വിവാഹിതയല്ല, എനിക്ക് മക്കളും ഇല്ല; കണ്ണനെ കുറിച്ച് ചക്കപ്പഴത്തിലെ പൈങ്കിളി
ഇപ്പോഴിതാ തന്റെ ആരാധകൻ സമ്മാനിച്ച ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ചാക്കോച്ചന്റെ മൂന്ന് പ്രായത്തിൽ ഉള്ള ഒരു ചിത്രം വരച്ചാണ് ആരാധകന്റെ സമ്മാനം. മുസു എന്ന കലാകാരനാണ് ചിത്രം വരച്ചിരിക്കുന്നത്. ‘കൊച്ചു ചാക്കോച്ചനിൽ നിന്നും കുഞ്ചാക്കോച്ചനിലേക്ക്’ എന്ന തലക്കെട്ടോടുകൂടിയാണ് അദ്ദേഹം ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/KunchackoBoban/photos/a.300267316792413/1780837468735383/
ചാക്കോച്ചനൊപ്പം തെന്നിന്ത്യൻ താരറാണി നയൻതാരയും എത്തുന്ന നിഴൽ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. നവാഗതനായ അപ്പു ഭട്ടത്തിരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാത്രമല്ല, ജോജു ജോർജിനും നിമിഷ സജയനുമൊപ്പം നായാട്ട് എന്ന ചിത്രവും അണിയറയിൽ ചാക്കോച്ചന്റേതായി ഒരുങ്ങുന്നുണ്ട്.
ദേവാസുരത്തിന്റെ കഥ കേട്ടപ്പോഴുള്ള മോഹന്‍ലാലിന്റെ പ്രതികരണം ആശ്ചര്യപ്പെടുത്തിയെന്ന് രഞ്ജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക