രാജ്യത്തെ എല്ലാ പൗരന്മാർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന് ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വാഗ്ദാനം നൽകിയിരുന്നു. പ്രതിപക്ഷം ഇതിനെതിരായി രംഗത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി പ്രസ്താവനയുമായി രംഗത്തെത്തിയത്.
കൊവിഡ്; ഈ വർഷം കൊച്ചി ബിനാലെ ഇല്ല
പ്രതിപക്ഷത്തിന്റെ ആരോപണം ഭരണപക്ഷം കൊവിഡ് മഹാമാരിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്നായിരുന്നു. ബിജെപിയുടെ കൊവിഡ് വാക്സിൻ പരാമർശത്തിൽ നേരത്തെ ഒഡീഷ ഭക്ഷ്യ വിതരണ മന്ത്രി ആർപി സ്വെയ്ൻ, മന്ത്രിമാരായ സാരംഗിയോടും ധർമേന്ദ്ര പ്രധാനോടും ഉത്തരം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക