ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന പഞ്ചാബിലെ കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ കര്‍ഷകര്‍ ദസറയോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതിതേടി മാതാപിതാക്കളുടെ സമരം ഇന്ന് രണ്ടാം ദിനത്തിലേക്ക്
കഴിഞ്ഞദിവസം പഞ്ചാബിലെ എല്ലായിടത്തും ഇത് സംഭവിച്ചുവെന്നും പഞ്ചാബിന് പ്രധാനമന്ത്രിയോട് ഇത്രയും ദേഷ്യം തോന്നുന്നതില്‍ സങ്കടം തോന്നുന്നുവെന്നും ഇത് വളരെ അപകടകരവും രാജ്യത്തിനെ ദോഷകരമായി ബാധിക്കുന്നതുമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ എത്തണമെന്നും കൂടാതെ കര്‍ഷകരെ കേള്‍ക്കുകയും അവര്‍ക്ക് ആശ്വാസം നല്‍കുകയും വേണമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാഹുലിന്റെ കുറിപ്പ് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചെന്ന പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക