ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 30 വരെ വന്ദേഭാരത് മിഷന് പദ്ധതിയുടെ ഭാഗമായി ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യയുടെ 36 സര്‍വീസുകള്‍ ഉണ്ടാവുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സര്‍വിസുകള്‍ കേരളത്തില്‍ കോഴിക്കോട്ടേക്ക് മാത്രമായിരിക്കും. ഒമ്പത് സര്‍വീസുകളാണ് നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി കോഴിക്കോട്ടേക്ക് ഉണ്ടാവുക. കോഴിക്കോേട്ടക്കുള്ള സര്‍വീസുകള്‍ നവംബര്‍ മൂന്ന്, 10, 17, 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലാണ്. ജിദ്ദയില്‍ നിന്നും മുംബൈ വഴിയായിരിക്കും കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍.
രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു
ജിദ്ദയില്‍ നിന്നും വൈകീട്ട് 4.40ന് പുറപ്പെടുന്ന വിമാനം രാത്രി 11.55ന് മുംബൈയിലെത്തും. മുംബൈയില്‍ നിന്നും 12.45ന് പുറപ്പെട്ട് പുലര്‍ച്ചെ 2.40ന് വിമാനം കോഴിക്കോട്ടെത്തും. കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ മുതിര്‍ന്നവര്‍ക്ക് 1061 റിയാല്‍, 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 836 റിയാല്‍, രണ്ട് വയസിന് താഴെ 164 റിയാല്‍ എന്നിങ്ങനെയാണ്. എയര്‍ ഇന്ത്യയുടെ മറ്റു സര്‍വീസുകള്‍ ജിദ്ദയില്‍ നിന്നും ഡല്‍ഹി വഴി ലക്നൗ 18 എണ്ണവും ഹൈദരാബാദ് വഴി മുംബൈയിലേക്ക് ഒമ്പത് എണ്ണവുമാണ്. ഈ സര്‍വീസുകളിലെ ടിക്കറ്റ് നിരക്കുകള്മുതിര്ന്നവര്ക്ക് 1361 റിയാല്‍, 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 1061 റിയാല്‍, രണ്ട് വയസിന് താഴെ 194 റിയാല്‍ എന്നിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക