കൊല്ലം സ്വദേശി ദിവാകരൻ നായരുടെ മൃതദേഹം ഇൻഫോപാർക്കിന് സമീപം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം സംശയിക്കുന്നതായി പൊലീസ്. ബന്ധുക്കൾ പറയുന്നത്, ബാഗും പഴ്സും ഒരു മൊബൈൽ ഫോണും നഷ്ടമായെന്നാണ്. പൊലീസ് സാമ്പത്തിക ഇടപടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാണെന്നും അറിയിച്ചു. വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദിവാകരൻ നായരുടെ മൃതദേഹം സംസ്കരിച്ചു.
മധ്യവയസ്കന്റെ മൃതദേഹം കണ്ടത് ഇൻഫോപാർക്ക് കരിമുഗൾ റോഡിൽ മെമ്പർ പടിക്ക് സമീപം ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരാണ്. മൃതദേഹം കിടന്നിരുന്നത് കെഎസ്ഇബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിന് അടുത്തായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞത് പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക