സംസ്ഥാനത്ത് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൽ പിടിയിൽ വീണ് ക്രിമിനലുകൾ. പത്തോളം ക്രിമിനൽ കേസുകളുള്ള വേങ്ങൂർ വേസ്റ്റ് നെടുംമ്പ സ്വദേശി അമലിനെ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. കൊലപാതകശ്രമം, കൊലപാതകം, ആയുധം കൈവശം വയ്ക്കൽ, അതിക്രമിച്ചുള്ള പ്രവേശനം തുടങ്ങി നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
മുന്നോക്ക സംവരണ വിഷയത്തിൽ ദേശീയ നിലപാട് തന്നെ കേരളത്തിലും തുടരും ; കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി
ഇരുപത്തഞ്ചു വയസ് മാത്രം പ്രായമുള്ള പ്രതി കഴിഞ്ഞ ആറു വർഷങ്ങൾകൊണ്ടാണ് ഇത്രയധികം കേസുകളിൽ പ്രതിയായത്. കുറുപ്പുംപടി എസ്. എച്. ഓ.കെ ആർ. മനോജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടന്നത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഈ മാസം അഞ്ചു ഗുണ്ടകളെയാണ് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക