സ്മാര്‍ട്ഫോണുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളിലൊന്നായ യൂട്യൂബിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പുതിയ ചില ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിൾ. ഫുള്‍സ്ക്രീന്‍ ബട്ടന് ക്ലിക്ക് ചെയ്യുകയോ ഫോണ്‍ റോട്ടേറ്റ് ചെയ്യുന്നതിനോ പകരം ഇനി ഫുള്‍ സ്ക്രീന്‍ വീഡിയോ അക്കാന്‍ വിന്‍ഡോയില്‍ മുകളിലേക്ക് സൈ്വപ്പ് ചെയ്താല്‍ മതിയെന്നതാണ് ഇതിൽ പ്രധാനപ്പെട്ട മാറ്റം.
റൊട്ടേറ്റിങ് ഡിസ്പ്ലേയുമായി എല്‍ജിയുടെ വിങ്ങ് ഇന്ത്യയിൽ
വീഡിയോ പ്ലെയറില്‍ പുതിയ ബട്ടനുകള്‍ അവതരിപ്പിച്ചു. വീഡിയോ പ്ലെയര്‍ വിന്‍ഡോയുടെ മുകളിലായി ക്ലോസ്ഡ് കാപ്ഷന്‍ ബട്ടനും ഓട്ടോ പ്ലേ ടോഗിള്‍ ബട്ടനും കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ വീഡിയോയുടെ ടൈംസ്റ്റാംപില് ടാപ്പ് ചെയ്താല്‍ എത്ര സമയം വീഡിയോ പ്ലേ ചെയ്തു ഇനിയെത്ര സമയം ബാക്കിയുണ്ട് എന്ന് അറിയാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക