ഗെയിമിംഗ് പ്രേമികള്‍ക്കായി ഗെയിമത്തോണ്‍ എന്ന ഫ്രീ ഫയര്‍ ഇ സ്പോര്‍ട്സ് ടൂര്‍ണമെന്റ് നടത്താനൊരുങ്ങി റിലയന്‍സ് ജിയോ. ജിയോ ഗെയിം പ്ലാറ്റ്ഫോമിന് കീഴിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നുവരെയാണ് ഫ്രീ ഫയര്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. യൂട്യൂബിലും ജിയോ ടിവിയിലും ഇതിന്റെ ലൈവ് ബ്രോഡ്കാസ്റ്റുണ്ടാകും.
ക്ലൗഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ഫേസ്ബുക്കും
വിജയിക്കുന്ന ടീമിന് 25,000 രൂപ സമ്മാനമായി ലഭിക്കും. റണ്ണര്‍ അപ്പിന് 12,000 രൂപയും മോസ്റ്റ് വാല്യൂവബിള്‍ പ്ലെയറിന് 1,000 രൂപയും ലഭിക്കും. തുക കളിക്കാരുടെ ജിയോമാര്‍ട്ട് വാലറ്റിലേക്കായിരിക്കും ലഭിക്കുക. ഗെയിമത്തോണില്‍ പങ്കെടുക്കാൻ ഇന്നു മുതല്‍ ഈ മാസം 29 വരെ ജിയോ ഗെയിംസ് പോര്‍ട്ടലിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാം.
ഇൻസ്റ്റഗ്രാമിൽ ലൈവ് വീഡിയോക്ക് 4 മണിക്കൂർ ദൈർഘ്യവും ആര്‍ക്കൈവ് സൗകര്യവും
ക്വാളിഫൈയിംഗ് സ്റ്റേജ്, ക്വാര്‍ട്ടര്‍ ഫൈനൽ, സെമി ഫൈനൽ, ഗ്രാന്റ് ഫിനാലെ എന്നിങ്ങനെ നാല് സ്റ്റേജുകളിലായിട്ടായിരിക്കും മത്സരം നടക്കുക. ക്വാളിഫൈയിംഗ് സ്റ്റേജ് ഒക്ടോബര്‍ 30 നും 31 നും രാവിലെ 11 മുതൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക