കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മിഷൻ ബെറ്റർ ടുമോറോ (എം ബി ടി) എല്ലാ വെള്ളിയാഴ്ച്ചയും ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സംഘടിപ്പിക്കുന്ന പ്രതിവാര സംവേദനാത്മക സംഭാഷണ പരമ്പരയായ “പോസ് (പോസിറ്റിവിറ്റി) – പോസ്സ് (പോസ്സിബിലിറ്റീസ്)” 31ആം എപ്പിസോഡിലേക്ക്.
ഇച്ഛാശക്തിയും, പോസിറ്റീവിറ്റിയും സാധ്യതകൾ തേടിയുള്ള നിരന്തരമായ അന്വേഷണവുമാണ് “പോസ് – പോസ്സ് ” പ്രതിനിധാനം ചെയ്യുന്നത്. 30.10.20 നു വെള്ളിയാഴ്ച്ച ‘ലീഡിങ് വിത്ത് പാഷൻ’ എന്ന വിഷയം ചർച്ച ചെയ്യുന്ന പോസ് പോസ്സിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ബീന ഐ എ എസ്, ജിയോജിത് സെക്യൂരിറ്റീസിന്റെ സ്ഥാപകനും മാനേജിങ് ഡയറക്റ്ററുമായ സി ജെ ജോർജ് എന്നിവർ പങ്കെടുക്കും.
പോസ്-പോസിന് നിലവിൽ ലോകമെമ്പാടും 4 ലക്ഷത്തിലധികം തത്സമയ കാഴ്ചക്കാർ ഉണ്ട്. ഓരോ പരമ്പരയും ദശലക്ഷക്കണക്കിന് ആളുകൾ ആവർത്തിച്ച് കാണുകായും ചെയ്യുന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പങ്കെടുത്ത 30ആം എപ്പിസോഡ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി വീക്ഷിച്ചത് 12 ലക്ഷത്തിലധികം പ്രേക്ഷകരാണ്. പോസ് പോസ്സിന്റെ തത്സമയ സംപ്രേക്ഷണം മിഷൻ ബെറ്റർ ടുമോറോയുടെ വിവിധ സോഷ്യൽ മീഡിയ ചാനലുകളായ ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയിൽ വീക്ഷിക്കാവുന്നതാണ്.
സാമൂഹ്യ പ്രവർത്തന രംഗത്ത് 15 വർഷത്തെ പാരമ്പര്യമുള്ള നന്മ ഫൗണ്ടേഷന്റെ ഗ്ലോബൽ പ്ലാറ്റ്ഫോം ആണ് മിഷൻ ബെറ്റർ ടുമോറോ. നല്ല നാളെകൾ സൃഷ്ടിക്കപ്പെടുന്നത് ഇന്നുകളിൽ നാം നടത്തുന്ന നിക്ഷേപങ്ങളിലൂടെയാണ് എന്ന ബോധ്യത്തിൽ നിന്നാണ് ശ്രീ പി വിജയൻ IPSനെ പോലുള്ള മഹാരഥന്മാരുടെ പിന്തുണയോടെ മിഷൻ ബെറ്റർ ടുമോറോക്കു തുടക്കമായത്. അന്തർലീനമായ കഴിവുകളെ കണ്ടെത്താൻ നമ്മുടെ യുവജനതയെ പ്രാപ്തമാക്കുകയും അതുവഴി സമൂഹത്തിൽ നല്ല മാറ്റങ്ങൾക്കു നേതൃത്വം നൽകാൻ അവരെ പ്രേരിപ്പിക്കുന്നതിലൂടെ സമാധാനപരവും ഉൽപാദനപരവും പുരോഗമനപരവുമായ ഒരു സമൂഹത്തിന്റെ പൂർത്തീകരണത്തിന് പ്രയത്നിക്കുക എന്നതാണ് എം ബി ടി യുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക