ഇന്ത്യൻ എയർലൈൻസിൽ ആദ്യ വനിതാ സി.ഇ.ഒ ആയി ചുമതലയേറ്റ് ഹർപ്രീത് എ ഡി സിംഗ്. ഇന്ത്യയിലെ ഒരു വിമാനക്കമ്പനിയിൽ ഇതാദ്യമായാണ് ഒരു വനിത ഇത്രയും ഉയർന്ന സ്ഥാനം വഹിക്കുന്നത്. എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബൻസാലാണ് ഇക്കാര്യം അറിയിച്ചത്.
കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് വനംവകുപ്പ് മന്ത്രി
എയർ ഇന്ത്യയുടെ പ്രാദേശിക വിഭാഗമായ അലയൻസ് എയറിന്റെ പുതിയ സി.ഇ.ഒ ആയാണ് ഹർപ്രീത് ചുമതലയേറ്റത്. നിലവിൽ എയർ ഇന്ത്യയുടെ ഫ്ളൈറ്റ് സേഫ്റ്റി വിഭാഗത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഹർപ്രീത് ചുമതല ഒഴിയുന്നതോടെ ക്യാപ്റ്റൻ നിവേദിത ബാസിൻ ആ ചുമതല നിർവഹിക്കും. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതു വരെ സി.ഇ.ഒ സ്ഥാനത്ത് തുടരാനാണ് ഹർപ്രീതിനുള്ള നിർദേശം നൽകിയിരിക്കുന്നത്. എയർ ഇന്ത്യയിലേക്ക് ആദ്യമായി തിരഞ്ഞെക്കപ്പെട്ട വനിതാ പൈലറ്റായ ഹർപ്രീത് സിംഗ് 1988 ൽ എയർ ഇന്ത്യയിൽ എത്തുകയും എന്നാൽ, ആരോഗ്യ കാരണങ്ങളാൽ ഫ്ളൈറ്റ് സേഫ്റ്റി വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുകയുമായിരുന്നു.
അടുത്ത വർഷം നാല് റിലീസുകൾ ; സന്തോഷം പങ്കുവച്ച് തെന്നിന്ത്യൻ താരം സിദ്ധാർഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക