പെരിയ ഇരട്ടക്കൊലപാതക കേസിൽ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം റദ്ധാക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. ഇന്നലെ സിബിഐ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് അറിയിച്ചിരുന്നു.
‘പാലായിൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർഥിയാവും; എതിരാളി റോഷി അഗസ്റ്റിനും’: പി ജെ ജോസഫ്
ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം, സിബിഐ അന്വേഷണം പുരോഗമിക്കുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രിം കോടതി നേരത്തെ തന്നെ അറിയിച്ചിരുന്നു. കേസിൽ സാക്ഷികളായ ചിലരുടെ മൊഴികള്‍ രേഖപ്പെടുത്തിയതായും സിബിഐ അറിയിച്ചിട്ടുണ്ട്.
അമ്പലത്തിനുള്ളിൽ കയറി നിസ്കരിച്ച യുവാക്കളുടെ ദൃശ്യം വൈറലായി; പൊലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക