അപകടം പറ്റിയതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു നടൻ ടോവിനോ തോമസ് വീണ്ടും സിനിമ ലൊക്കേഷനുകളിലേക്ക്. ‘കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. ‘കാണെക്കാണെ’എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരം എത്തിയത്. ഇടവേളയ്ക്ക് ശേഷം ലൊക്കേഷനില്‍ തിരിച്ചെത്തിയ താരത്തിന് ഗംഭീര വരവേൽപ്പാണ് സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയത്. അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുമിച്ച് കേക്ക് മുറിച്ച് മധുരം നൽകിക്കൊണ്ടായിരുന്നു ടൊവിനോയെ സ്വീകരിച്ചത്.
‘തങ്ങൾക്ക് താല്പര്യമുള്ളത് മാത്രം വർത്തകളാക്കുകയാണ് മാധ്യമങ്ങൾ’ ; മാധ്യമങ്ങളെ വിമർശിച്ച് കോടിയേരി
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ ടൊവിനോ തോമസിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് സുഖം പ്രാപിച്ച് വീട്ടിലെത്തി. തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു. അപകടം നേരിട്ടപ്പോള്‍ തനിക്കു വേണ്ടി പ്രാര്‍ഥിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മുഴുവന്‍ സുഹൃത്തുക്കളൾക്കും ആരാധകര്‍ക്കും താരം നന്ദി അറിയിക്കുകയും ചെയ്തിരുന്നു. മായനദി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടോവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ചിത്രമാണ് ‘കാണെക്കാണെ’.
വയനാട്ടില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക