തിരുവനന്തപുരം : തലയണയുടെ അടിയില്വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടക്കുന്നയാള്ക്ക് പൊള്ളലേറ്റു. ഓട്ടോ ഡ്രൈവറായ ചന്ദ്ര ബാബു എന്നയാള്‍ക്കാണ് പൊള്ളലേറ്റത്. ചന്ദ്ര ബാബു കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
തിരുവനന്തപുരം എയര്‍പോട്ടില്‍ ഒരു യാത്രക്കാരനെ എത്തിച്ചതിനുശേഷം തലയണയുടെ അടിയില്‍ ഫോണ്‍ വെച്ച് കിടന്നുറങ്ങിയതാണ് ചന്ദ്ര ബാബു.
എന്നാല്‍ ഫോണ്‍ ചൂടായില് പൊട്ടിത്തെറിച്ച് അതില്‍ നിന്നും തീ പിടിക്കുകയായിരുന്നു. ചന്ദ്ര ബാബുവിന്റെ കയ്യിലും പുറത്തുമാണ് പൊള്ളലേറ്റത്. മൊബൈല്‍ ഫോണിലുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക