കണ്ണൂർ :ജില്ലാ ആസൂത്രണ സമിതി യോഗം ഓണ്‍ലൈനായി നടന്നു. ജില്ലാ ആസൂത്രണ സമിതി ചെയര്മാന് കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. കൊവിഡ് പശ്ചാത്തലത്തില്‍ സൂം മീറ്റ് വഴിയാണ് യോഗം ചേര്‍ന്നത്.
ഈ ഭരണ കാലയളവില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ ആസൂത്രണ സമിതിക്ക് സാധിച്ചിട്ടുണ്ടെന്ന് സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. കണ്ണൂര്‍ കോര്പറേഷന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ലാനിനും തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കും യോഗം അംഗീകാരം നല്കി.
യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്, ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയബാലന്‍ മാസ്റ്റര്‍, ടി ടി റംല, കെ വി ഗോവിന്ദന്, ഡിഡിപി ടി ജെ അരുണ്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക