ഒമാന്‍: അനധികൃതമായി പണമിടപാട് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്. ഒമാന്‍ സ്വദേശികളും രാജ്യത്തെ സ്ഥിരതാമസക്കാരായ വിദേശികളും പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദേശത്തേക്ക് പണമയക്കുവാൻ രാജ്യത്ത് നിയമപരമായി അനുവാദമില്ലാത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന വ്യക്തികളുമായും സംഘടനകളുമായും ബന്ധപ്പെടരുതെന്നുമാണ് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്.
നിലവില്‍ നിയമപരമായി അനുവാദമില്ലാത്ത പണമിടപാടുകൾ രാജ്യത്ത് നടത്തുന്നത് നിയമവിരുദ്ധമായ കുറ്റമാണ്. മൊത്തവ്യാപാര സ്ഥാപനങ്ങളിൽ നിന്നും ലൈസൻസില്ലാതെ പണം സ്വരൂപിച്ച് കൈമാറ്റം നടത്തുന്നതിനും ധനസഹായം നല്കുന്ന രണ്ടാം നിര എന്നിവര്‍ക്കെതിരെയും മുന്നറിയിപ്പ് നൽകി.
തീവ്രവാദ ധനകാര്യ നിയമം ലംഘിക്കുന്ന അനധികൃത പണമിടപാടുകൾ, ഒമാനി ബാങ്കിംഗ് നിയമം, ദേശീയ പേയ്മെന്റ് സിസ്റ്റംസ് നിയമം എന്നിവ അനുസരിച്ചു കള്ളപ്പണം വെളുപ്പിക്കലാണ്.
ഇത്തരത്തില്‍ കുറ്റം ചെയ്യുന്നവര്‍ക്ക് തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷയാണ് വിധിക്കുകയെന്ന് സെൻട്രൽ ബാങ്കിന്റെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക