ചോറ്റാനിക്കര: ആദ്യകാല നാടക നടി ചോറ്റാനിക്കര കാരക്കാട്ടുപറമ്പിൽ രുക്മിണി ദേവിയെ(75) വാടക വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെയാണു കടുംഗമംഗലത്തെ വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന രുക്മിണി ദേവിയെ ശുചിമുറിയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്. ഹൃദ്രോഗമുണ്ടായിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
സംസ്കാരം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ഇന്ന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. നാടക നടൻ പരേതനായ രാജൻ പരമാരനാണു ഭർത്താവ്. മക്കൾ: കെ.ആർ. രാധാകൃഷ്ണൻ, ശ്രീദേവി, ശ്രീലത. മരുമക്കൾ: ആനന്ദവല്ലി, സുരേഷ്, ബാബുരാജ്.
സിപിഎം നാടക വേദിയായ ദേശാഭിമാനി തിയറ്റേഴ്സിൽ ആദ്യ കാലം മുതൽ നടിയായ രുക്മിണി ദേവി പിജെ തിയറ്റേഴ്സ്, ചങ്ങനാശേരി ഗീത, സൂര്യസോമ, വൈക്കം മാളവിക, കോട്ടയം നാഷനൽ തിയറ്റേഴ്സ് തുടങ്ങിയ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക